ആപ്പ്ജില്ല

ദീപ കലോത്സവത്തിന് കളങ്കം വരുത്തിയെന്ന് ചെന്നിത്തല

ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ്

Samayam Malayalam 8 Dec 2018, 4:06 pm
തിരുവനന്തപുരം : ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കവിതാ കോപ്പിയടി ആരോപണം നേരിട്ട ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്കൂള്‍ കലോത്സവത്തിന് കളങ്കം വരുത്തുന്ന നടപടിയാണ് കലോത്സവ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ചെന്നിത്തല ഡിപിഐയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരിക്കുകയാണ്.
Samayam Malayalam ramesh chennithala and deepa


എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിൽ മാത്രമാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി മുമ്പേ ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നുമാണ് ഡിപിഐ കെ.വി.മോഹന്‍ കുമാര്‍ അറിയിച്ചത്. കലോത്സവത്തിൽ മലയാള ഉപന്യാസ മല്‍സരത്തിന്‍റെ വിധികര്‍ത്താക്കളിലൊരാളായിട്ടായിരുന്നു ദീപ എത്തിയത്. ഇതറിഞ്ഞ് മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുമ്പിൽ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ശേഷം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സംഭവം ഏവരുടേയും ശ്രദ്ധയിൽ പെടുന്നത്.

മൂല്യനിര്‍ണയം നടത്തിയ ശേഷമാണ് ദീപ തിരികെ മടങ്ങിയത്. ആദ്യം എംല്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിനുള്ള വേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേക്ക് മാറ്റിയത് പ്രതിഷേധം ഭയന്നാണെന്നും സൂചനയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്