ആപ്പ്ജില്ല

ബന്ധുനിയമനം: മന്ത്രി കെടി ജലീലിനെ പുറത്താക്കണമെന്ന് ചെന്നിത്തല

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പുറത്തുവിട്ട ജലീലിനെതിരായ രേഖകള്‍ ആധികാരികമാണെന്ന് രമേശ് ചെന്നിത്തല

Samayam Malayalam 14 Nov 2018, 4:44 pm
തിരുവനന്തപുരം: ബന്ധുനിമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി കെടി ജലീല്‍ അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പുറത്തുവിട്ട ജലീലിനെതിരായ രേഖകള്‍ ആധികാരികമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ കെടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Samayam Malayalam Ramesh chennithala


വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. തെളിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്ന നിലപാട് അംഗീകരിക്കാനാകില്ല. സെക്രട്ടറിയെ മറികടന്നാണ് മന്ത്രി നിയമനം നടത്തിയതെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു. ഇതോടെ നിയമനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജലീലിനാണെന്ന് തെളിഞ്ഞതായും ചെന്നിത്തല പറഞ്ഞു. ഇത്തരക്കാരെ സിപിഎം എത്രനാള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്