ആപ്പ്ജില്ല

ദലിത് നേതാവ് ഗീതാനന്ദനെ വിട്ടയക്കണമെന്ന് ചെന്നിത്തല

കേരളത്തിൽ ദലിത് ആക്രമണങ്ങൾ കൂടുന്നതായും ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നും ആന്‍റണി വ്യക്തമാക്കി

Samayam Malayalam 9 Apr 2018, 1:22 pm
തിരുവനന്തപുരം: ദലിത് നേതാവ് ഗീതാനന്ദനെ ഉടൻ വിട്ടയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് ദലിത് സംഘടനകൾ സംസ്ഥാനവ്യാപകമായി നടത്തുന്ന ഹർത്താലിനെ കോൺഗ്രസ് പിന്തുണച്ചു. സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും കെപിസിസി ആസ്ഥാനത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Samayam Malayalam ramesh chennithala


എല്ലാവരും ഹർത്താൽ നടത്തുന്നുണ്ട്, എന്നാൽ ദലിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചപ്പോഴുണ്ടായ സർക്കാർ മനോഭാവമാണ് ദലിത് പീഡനമെന്ന് കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി പറഞ്ഞു. കേരളത്തിൽ ദലിത് ആക്രമണങ്ങൾ കൂടുന്നതായും ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നും ആന്‍റണി വ്യക്തമാക്കി. ഗീതാനന്ദൻ ഉൾപ്പടെ 27 ദലിത് നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞതിനാണ് ഗീതാനന്ദനെയും സി.എസ് മുരളിയെയും വി.എസ് ജെന്നിയെയും കസ്റ്റഡിയിലെടുത്തത്. ഇന്ന് കൊച്ചി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്