കോഴിക്കോട്: കൈയേറ്റ ആരോപണത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടി എത്രയും പെട്ടെന്ന് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഭൂമി കൈയേറിയ മന്ത്രിയെ അനധികൃതമായി ഇത്രയും കാലം സംരക്ഷിച്ചത് സി പി എമ്മാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന നെൽവയൽ - തണ്ണീർത്തട നിയമം ലംഘിച്ചു. അനധികൃതമായി ഭൂമി കൈയേറി.
അഴിമതിക്കാരനായ ഒരു മന്ത്രിയെ സംരക്ഷിച്ചതോടെ സി പി എം എന്താണെന്ന് ജനമധ്യത്തിൽ തുറന്നു കാട്ടപ്പെട്ടു. ഇനിയും അത് തുടരണമോ എന്ന് സി പി എം തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സോളാർ കമ്മീഷൻ റിപ്പോർട്ട് ഗൗരവതരമാണെന്ന വി എം സുധീരന്റെ അഭിപ്രായം ശരിയാണ്. സോളാർ കേസിനെ രാഷ്ട്രീയമായും നിയമപരമായും കോണ്ഗ്രസ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സരിത തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
Ramesh Chennithala demands thomas chandy resignation
Opposition Leader Ramesh Chennithala demands minister thomas chandy resignation