ആപ്പ്ജില്ല

പോസ്റ്റൽ വോട്ട് വിവാദം: രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും

സംസ്ഥാന ഇലക്ട്രൽ ഓഫീസറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന എല്ലാ പോലീസുകാരും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ടു ചെയ്യുക,പോസ്റ്റൽ വോട്ടുകൾ എല്ലാം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നത്.

Samayam Malayalam 10 May 2019, 4:47 pm
തിരുവനന്തപുരം: കേരള പോലീസിന്റെ പോസ്റ്റൽ വോട്ട് വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോസ്റ്റൽ വോട്ടിൽ തിരിമറി നടന്നെന്ന് വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Samayam Malayalam ramesh chennithala


സംസ്ഥാന ഇലക്ട്രൽ ഓഫീസറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന എല്ലാ പോലീസുകാരും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ടു ചെയ്യുക,പോസ്റ്റൽ വോട്ടുകൾ എല്ലാം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പ് ഓഫീസർക്ക് നേരത്തെ പ്രതിപക്ഷ നേതാവ് മൂന്ന് കത്തുകൾ നൽകിയിരുന്നു.

രമേശ് ചെന്നിത്തലയുടെ ആദ്യ കത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ പോലീസ് മേധാവിക്ക് നൽകിയിരുന്നു. എന്നാൽ, അതിന്മേൽ കുറ്റമില്ലെന്ന് കണ്ടെത്തി നടപടികൾ സ്വീകരിച്ചിരുന്നില്ല. പിന്നീട് മാധ്യമങ്ങൾ വഴി വീണ്ടും കള്ളവോട്ട് ആരോപണം ഉയർന്നതോടെയാണ് രമേശ് ചെന്നിത്തല മൂന്നാമതും കത്ത് നൽകിയത്.

ക്രമക്കേട് നടന്നതായി ബോധ്യമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേസ് എടുത്ത് അന്വേഷണം നടത്താൻ ഡിജിപിക്ക് നിർദേശം നൽകി. വോട്ടെണ്ണലിന് ഇനി 12 ദിവസം മാത്രമാണ് ശേഷിക്കുന്നത്. തന്റെ ആദ്യ കത്തിൽ നടപടിയെടുക്കാതിരുന്ന പോലീസ് മേധാവി തന്നെയാണ് ഈ കേസും കൈകാര്യം ചെയ്യുന്നത്. അതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്