ആപ്പ്ജില്ല

Kerala Govt All Party Meet: അനുകൂലമല്ലെങ്കിൽ യോഗം ബഹിഷ്കരിക്കും: ചെന്നിത്തല

കക്ഷിനേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കുന്നുണ്ട്

Samayam Malayalam 15 Nov 2018, 12:33 pm
തിരുവനന്തപുരം ശബരിമല വിധിയിൽ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം തുടങ്ങി. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടന്നുകൊണ്ടിരിക്കുന്നത്. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പന്തളം-തന്ത്രി കുടുംബങ്ങളും ചര്‍ച്ചയ്‍ക്കെത്തുന്നുണ്ട്.
Samayam Malayalam Ramesh-Chennithala


ചര്‍ച്ചയിൽ അനുകൂല നിലപാടില്ലെങ്കിൽ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചര്‍ച്ചയ്ക്ക് മുമ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി. യുവതീപ്രവേശനം വേണ്ടെന്നുള്ള യുഡിഎഫ് നിലപാടിൽ മാറ്റമില്ല, സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കും. വിധിയിൽ സാവകാശം ആവശ്യപ്പെടും. പന്തളം കൊട്ടാരവും തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അറിയുന്നത്.

ആചാരങ്ങളിൽ വിട്ടുവീഴ്ചയില്ല, ചര്‍ച്ചയ്ക്കുള്ള നീക്കം സ്വാഗതാര്‍ഹമാണെന്നും പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചിട്ടുണ്ട്. സ്റ്റേ ഇല്ലെങ്കിലും നടപ്പാക്കേണ്ട ബാധ്യതയില്ലെന്നാണ് ബിജെപി നിലപാടറിയിച്ചിരിക്കുന്നത്. രാവിലെ 11.30യോടെ തുടങ്ങിയ സര്‍വ്വകക്ഷിയോഗത്തിന്‍റെ ആമുഖപ്രസംഗത്തിൽ കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. കക്ഷിനേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്