ആപ്പ്ജില്ല

ലാവ്‍‍ലിൻ: വിഎസിനോട് പിണറായിയുടെ പ്രതികരണമെന്തെന്ന് ചെന്നിത്തല

ലാവ്‍‍ലിൻ വിഷയത്തിൽ വി എസ് അച്യുതാനന്ദന്‍റെ നിലപാടുകളോട് പിണറായിയുടെ പ്രതികരണമെന്തെന്ന് രമേശ് ചെന്നിത്തല.

TNN 24 Apr 2016, 1:10 pm
ലാവ്‍‍ലിൻ വിഷയത്തിൽ വി എസ് അച്യുതാനന്ദന്‍റെ നിലപാടുകളോട് പിണറായിയുടെ പ്രതികരണമെന്തെന്ന് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തല പിണറായിയോട് പ്രതികരണം ആരാഞ്ഞത്. പിണറായി വിജയനോട് പത്ത് ചോദ്യങ്ങൾ എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ മദ്യനയം അടക്കമുള്ള വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്.
Samayam Malayalam ramesh chennithals fb post against pinarayi vijayan
ലാവ്‍‍ലിൻ: വിഎസിനോട് പിണറായിയുടെ പ്രതികരണമെന്തെന്ന് ചെന്നിത്തല


ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യങ്ങൾ

1. ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍ യോജിക്കുന്നുണ്ടോ?

2. ടി പി വധക്കേസില്‍ തന്റെ പഴയ നിലപാട്തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?

3. മദ്യനയത്തില്‍ വിഎസും യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച് താങ്കള്‍ക്കെന്ത് പറയാനുണ്ട്?

4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന്‌ വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

5. ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?

6. സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?

7. വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സി പിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?

8. ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?

9. കതിരൂര്‍ മനോജ് വധക്കേസിലും അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സി പി എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട്‌ സി പി എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയം മൂലമാണോ?

10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത്‌ സി പി എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്