ആപ്പ്ജില്ല

ബിഷപ്പ് ഫ്രാങ്കോയെ നോട്ടുമാലയിട്ട് സ്വീകരിച്ച് വിശ്വാസികൾ

ആഹ്ലാദഭരിതനായിരുന്നു ഫ്രാങ്കോ.

TNN 18 Oct 2018, 4:23 pm
ജലന്ധർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നോട്ടുമാല അണിയിച്ചും പൂക്കൾ വിതറിയും വിശ്വാസികൾ സ്വീകരിച്ചു. വളരെ ആഘോഷ പൂർവ്വമാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജലന്ധർ രൂപതയിലെ വിശ്വാസികൾ സ്വീകരണം ഒരുക്കിയത്. സ്ത്രീകളടക്കമുള്ള വിശ്വാസികളാണ് ഫ്രാങ്കോയെ നോട്ടുമാല അണിയിച്ച് സ്വീകരിച്ചത്.
Samayam Malayalam rape accused bishop franco mulakkal gets warm welcome in punjab
ബിഷപ്പ് ഫ്രാങ്കോയെ നോട്ടുമാലയിട്ട് സ്വീകരിച്ച് വിശ്വാസികൾ


2014നും 2016നും തന്നെ 13 തവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയെത്തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സെപ്തംബർ 21ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. 25 ദിവസത്തിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാദികളോടെയാണ് ഫ്രാങ്കോയ്ക്ക് കോടതി ജാമ്യം നൽകിയത്. കുറ്റപത്രം സമർപ്പിക്കുന്നതുവരെ രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണമെന്നും ഇതിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പ്രാർത്ഥനയോടെയാണ് ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോയെ കോട്ടയം സബ് ജയിലിനു മുന്നിൽ വിശ്വാസികൾ സ്വീകരിച്ചത്. ബലാത്സംഗ കേസിലെ പ്രതിക്ക് ഇത്തരത്തിൽ സ്വീകരണം ഒരുക്കിയതിനെതിരെ വിശ്വാസി സമൂഹത്തിൽനിന്നുതന്നെ വിമർശനം ഉയർന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്