ആപ്പ്ജില്ല

നിയമനടപടിയുമായി മുന്നോട്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രി

അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്; കൂടുതൽ വിവരങ്ങള്‍ വരുംദിവസങ്ങളിൽ വെളിപ്പെടുത്തും

Samayam Malayalam 30 Jun 2018, 9:56 am
കോട്ടയം: നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഇപ്പോള്‍ പരസ്യമായ പ്രതികരണത്തിനില്ലെന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രി. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
Samayam Malayalam 36223762_971460839725309_1975032245685059584_n


സീറോ മലബാര്‍ സഭയുടെ ജലന്ധര്‍ രൂപതയുടെ ബിഷപ്പാണ് മലയാളിയായ ഫ്രാങ്കോ മുളയ്ക്കൽ. കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രിയുടെ പരാതിയിന്മേൽ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവര്‍ഷത്തിനിടെ പല തവണ പീഡനത്തിനിരയായെന്നാണ് കന്യാസ്ത്രിയുടെ മൊഴിയിൽ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്