ആപ്പ്ജില്ല

സുഡാനിൽ നിന്ന് അപൂ‍ര്‍വ മലേറിയ രോഗാണു കേരളത്തിൽ; രോഗം കണ്ണൂരിലെത്തിയ സൈനികന്

കേരളത്തിൽ ഇതാദ്യമായാണ് ഈ ഇനത്തിൽപ്പെട്ട മലേറിയ രോഗാണുവിനെ കണ്ടെത്തുന്നത്. വിവരം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

Samayam Malayalam 5 Dec 2020, 1:09 pm
കണ്ണൂര്‍: ഇന്ത്യയിൽ തന്നെ അപൂര്‍വമായ മലേറിയ രോഗാണുവിൻ്റെ സാന്നിധ്യം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തു. സുഡാനിൽ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് മലേറിയ രോഗാണുവിനെ കണ്ടെത്തിയത്.
Samayam Malayalam malaria
പ്രതീകാത്മക ചിത്രം Photo: The Times of India


കേരളത്തിൽ ആദ്യമായാണ് പ്സാസ്മോഡിയം ഓവേൽ എന്ന അപൂര്‍വ രോഗാണുവിനെ കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ജില്ലാ ടിഓടി ആയ ടിവി അനിരുദ്ധനാണ് രോഗാണു സാന്നിധ്യം കണ്ടെത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ടിഓടിയും ലോകാരോഗ്യ സംഘടനയുടെ മലേറിയ പരിശീലകനുമായ എം വി സജീവ് വിവരം വിദഗ്ധ പരിശോധന നല്‍കി സ്ഥിരീകരിക്കുകയും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു.

Also Read:കൊവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യ മന്ത്രിയ്ക്ക് കൊവിഡ്

യുഎൻ ദൗത്യവുമായി സുഡാനിലെത്തിയ കണ്ണൂര്‍ സ്വദേശിയായ ജവാനിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം പനി ബാധിച്ച് ആശുപത്രിയിൽ എത്തുകയും മലേറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നു.

Also Read: ബിജെപി ഭരണം പിടിക്കുമോ അതോ വീണ്ടും മുഖ്യ പ്രതിപക്ഷമാകുമോ ?; എല്ലാ കണ്ണുകളും തിരുവനന്തപുരത്തേയ്ക്ക്‌

ഏകകോശജീവിയായ പ്രോട്ടോസാവയാണ് മലമ്പനി പരത്തുന്നത്. അഞ്ചു തരത്തിലാണ് സാധാരണ ഇവയെ കാണുന്നത്. പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാൽസിപാരം, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം നോലസി, പ്ലാസ്മോഡിയം ഒവേൽ എന്നിവയാണ് അഞ്ച് തരം മലേറിയ രോഗാണുക്കള്‍. ഇവയിൽ പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാൽസിപാരം എന്നിവ കേരളത്തിൽ സാധാരണമായി കണ്ടുവരാറുണ്ട്. കൊതുകു വഴിയാണ് മലേറിയ പകരുന്നത്. എന്നാൽ പുതിയ രോഗാണുവാണ് ബാധിച്ചതെങ്കിലും ചികിത്സ ഒന്നുതന്നെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്