'രാരീരം പദ്ധതി' സംസ്ഥാനതല ഉദ്ഘാടനം 21ന്

സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ ആവിഷ്‌കരിച്ച 'രാരീരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21 ന്

Samayam Malayalam 21 May 2018, 5:07 pm
ഇടുക്കി: സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ ആവിഷ്‌കരിച്ച 'രാരീരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഇടുക്കിയില്‍ നിര്‍വ്വഹിക്കും.
Samayam Malayalam


പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) അങ്കണത്തില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും.

ആയുര്‍വേദത്തിന്‍റെ പരമ്പരാഗത വിജ്ഞാനത്തിന്‍റെ ഭാഗമായ ഗര്‍ഭിണീ പരിചരണം, പ്രസവാന്തര ശുശ്രൂഷ, നവജാതശിശു പരിചരണം എന്നിവയെകുറിച്ച് ശാസ്ത്രീയമായി ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്Open App