ആപ്പ്ജില്ല

'പാലാരിവട്ടം അഴിമതിയിൽ ഉന്നത നേതാക്കൾക്കും പങ്ക്'; സുമിത് ഗോയലിന് പേര് അറിയാമെന്ന് വിജിലൻസ്

ഹൈക്കോടതിയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു വിജിലൻസ്. കരാറുകാരനായ സുമിത് ഗോയലിന് ഉന്നത രാഷ്ട്രീയ നേതാക്കളെ അറിയാമെന്നും വിജിയിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

Samayam Malayalam 23 Sept 2019, 4:47 pm

ഹൈലൈറ്റ്:

  • സുമിത് ഗോയലിന് ഉന്നതരെ അറിയാം.
  • പേര് വെളിപ്പെടുത്താൻ ഗോയൽ ഭയപ്പെടുന്നു.
  • നാളെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Palarivattom
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലൻസ്. ആർഡിഎസ് പ്രോജക്ട്സ് എംഡിയും കരാറുകാരനുമായ സുമിത് ഗോയലിന് ഗൂഢാലോചനയിൽ പങ്കുള്ള നേതാക്കളെ അറിയാം . ഇത് വെളിപ്പെടുത്താൻ ഗോയൽ ഭയക്കുന്നുവെന്നും വിജിലൻസ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സുമിത് ഗോയലിൻ്റെയും മറ്റ് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു വിജിലൻസ്.
അഴിമതിക്കേസിൽ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുത്. ജാമ്യം രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കും. ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലൻസ് അറിയിച്ചു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ്, കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റൻ്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനേയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോർപറേഷന് (ആർ.ബി.ഡി.സി.കെ) പാലത്തിന്‍റെ നിർമാണ ചുമതല നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്