ആപ്പ്ജില്ല

തോമസ് ഐസക്കിനോട് പരസ്യസംവാദത്തിന് തയ്യാറെന്ന് കെ സുരേന്ദ്രന്‍

"എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി"

TNN 26 Dec 2016, 3:37 pm
കൊച്ചി: ധനകാര്യമന്ത്രി ഡോ ടി.എം തോമസ് ഐസക്കിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നോട്ട് നിരോധനം സംബന്ധിച്ച് ബി.ജെ.പിയുമായി സംവാദത്തിനു തയ്യാറാണെന്ന് നേരത്തേ തോമസ് ഐസക്ക് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നോട്ട് നിരോധനത്തെക്കുറിച്ച് പരസ്യസംവാദത്തിന് തയ്യാറാണെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞത്.
Samayam Malayalam ready for public debate with thomas isaac k surendran
തോമസ് ഐസക്കിനോട് പരസ്യസംവാദത്തിന് തയ്യാറെന്ന് കെ സുരേന്ദ്രന്‍


"പരസ്യ സംവാദത്തിന് ഞങ്ങള്‍ തയ്യാര്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി," സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ എട്ടിന് 500 1000 രൂപയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതു മുതല്‍ തീരുമാനത്തിന്‍റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു തോമസ് ഐസക്. തീരുമാനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ചോദ്യങ്ങളോട് ഫെയ്സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചപ്പോളായിരുന്നു മന്ത്രി സംവാദത്തിന് തയ്യാറാണെന്ന് വെളിപ്പെടുത്തിയത്.

BJP state general secretary K Surendran said on a Facebook post that he was willing to conduct a public debate with state finance minister Dr. TM Thomas Isaac.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്