ആപ്പ്ജില്ല

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലെർട്ട്

അറബിക്കടലിൽ തിങ്കളാഴ്ച ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് പ്രവചനം

Samayam Malayalam 3 Oct 2018, 6:28 pm
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഞായറാഴ്ച ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ന്യൂനമര്‍ദ്ദം ശക്തമാകുമെന്നും അത് തിങ്കളാഴ്ചയോട ചുഴലിക്കാറ്റായി മാറുമെന്നുമാണ് പ്രവചനം. ഇതിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോരിറ്റി യോഗം ചേര്‍ന്നു.
Samayam Malayalam rain kerala


ഏഴാംതീയതി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചില ജില്ലകളിൽ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകാനും സാധ്യതയുണ്ട്. അഞ്ചു മുതൽ ഏഴു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാല് മുതൽ ആറുവരെ തീയതികളിലും തൃശൂര്‍, പാലക്കാട് ജില്ലകളിൽ ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്