ആപ്പ്ജില്ല

കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ 12ന്: രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

ഈ മാസം 12-ന് നടക്കുന്ന കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണിന്‍റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി

Samayam Malayalam 8 Aug 2018, 6:13 pm
കൊച്ചി: ഈ മാസം 12-ന് നടക്കുന്ന കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണിന്‍റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. 21 കിലോമീറ്റര്‍ ഹാഫ് മാരത്തോണിനുള്ള രജിസ്‌ട്രേഷന്‍ നടപടികളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഓണ്‍ലൈനിലും കച്ചേരിപ്പടിയിലെ സോണല്‍ എക്‌സൈസ് കോംപ്ലക്‌സിലെ മാരത്തണ്‍ സെല്ലിലുമായാണ് രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയത്.
Samayam Malayalam marathon


മാരത്തോണിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഉറപ്പുവരുത്തിയിട്ടുള്ളതായി മാരത്തോണ്‍ കമ്മിറ്റി കണ്‍വീനറായ ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത് അറിയിച്ചു. മാരത്തോണിനു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആഗസ്റ്റ് 10 വൈകിട്ട് 5 മുതല്‍ 8 വരെയും ആഗസ്റ്റ് 11 രാവിലെ 10 മണി മുതലും എറണാകുളം കച്ചേരിപ്പടിയിലുള്ള സോണല്‍ എക്‌സൈസ് കോംപ്ലക്‌സിലെ മാരത്തണ്‍ സെല്ലില്‍ തിരിച്ചറിയല്‍ രേഖകളുമായി നേരിട്ടെത്തി ബിബ്, രജിസ്‌ട്രേഷന്‍ കിറ്റ് എന്നിവ കൈപ്പറ്റണം.

മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 12 രാവിലെ അഞ്ചിനും ഫണ്‍ റണ്ണിനു പേരു നല്‍കിയിട്ടുള്ളവര്‍ രാവിലെ ആറിനും എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യണം. ഫണ്‍ റണ്ണിനുള്ളവര്‍ക്ക് തുടര്‍ന്നും www.vimukthimarathon.kerala.gov.in -ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്