ആപ്പ്ജില്ല

​ബൽറാമിൻേറത് നാക്കുപിഴ: പിന്തുണയുമായി ഉണ്ണിത്താൻ

വിടി ബൽറാം എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ

TNN 9 Jan 2018, 3:18 pm
തിരുവനന്തപുരം: എകെജിക്കെതിരായ പരാമർശത്തിൽ വിടി ബൽറാം എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ. എകെജിയുടെ ആത്മകഥയിൽ ഉള്ള കാര്യങ്ങൾ മാത്രമേ ബൽറാം പറഞ്ഞിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
Samayam Malayalam remarks against akg rajmohan unnithan supports vt balram
​ബൽറാമിൻേറത് നാക്കുപിഴ: പിന്തുണയുമായി ഉണ്ണിത്താൻ


"എ.കെ.ജിയെ കുറിച്ച് ഇല്ലാത്തതായി ഒന്നും ബല്‍റാം പറഞ്ഞിട്ടില്ല. അദ്ദേഹത്തിൻെറ ജീവചരിത്രത്തില്‍ ഉള്ളത് മാത്രമേ ബല്‍റാം പറഞ്ഞിട്ടുള്ളു. ബാലപീഡകന്‍ എന്ന വാക്ക് ബല്‍റാമിൻെറ നാക്ക് പിഴയായി കണ്ടാല്‍ മതി." ഉണ്ണിത്താന്‍ പറഞ്ഞു.

ലെനിൻെറയും മാർക്സിൻെറയും ഏംഗൽസിൻെറയും ജീവചരിത്രങ്ങൾ വായിച്ചാൽ, സദാചാരമെന്ന വാക്ക് ഉച്ചരിക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് യോഗ്യതയില്ലെന്ന് മനസ്സിലാവും. ഇതേ കുറിച്ച് കോൺഗ്രസിനെ സിപിഎം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്