ആപ്പ്ജില്ല

'ഓര്‍മയില്ലേ ഗുജറാത്ത്', മുദ്രാവാക്യങ്ങള്‍ വിളിച്ചത് ഏതാനും ചിലര്‍, ന്യായീകരിച്ച് എം ടി രമേശ്

വികാരത്തള്ളിച്ചയില്‍ വന്ന മുദ്രാവാക്യങ്ങള്‍ ആണത്. അത്തരം മുദ്രാവാക്യങ്ങളെ ബിജെപി എതിര്‍ക്കുന്നു. ആരാണ് അത്തരം മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കും- എം ടി രമേശ്.

Samayam Malayalam 15 Jan 2020, 12:07 pm
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ യോഗം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ബിജെപി നടത്തിയ പ്രകടനത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. മുദ്രാവാക്യങ്ങള്‍ വിളിച്ചത് ഏതാനും ചിലര്‍ മാത്രമാണെന്നും ബിജെപി നടത്തിയ പ്രകടനം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam M T Ramesh


'ആയിരങ്ങള്‍ അണിചേര്‍ന്ന പ്രകടനത്തില്‍ ഏതാനും ചിലര്‍ മാത്രമാണ് അങ്ങനെ മുദ്രാവാക്യം വിളിച്ചത്. അത് ഒറ്റപ്പെട്ട സംഭവമാണ്. വികാരത്തള്ളിച്ചയില്‍ വന്നതാണ് ആ മുദ്രാവാക്യങ്ങള്‍. അത്തരം മുദ്രാവാക്യങ്ങളോട് ബിജെപിയ്ക്ക് യോജിപ്പില്ല. അതിനെ നേരത്തെ തന്നെ ബിജെപി തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. ആരാണ് അത്തരം മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കും', എം ടി രമേശ് പറഞ്ഞു.

കുറ്റ്യാടിയില്‍ ബിജെപി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ വിളിച്ച യോഗത്തിനോട് വ്യാപാരികള്‍ കടകള്‍ അടച്ച് പോകുകയും ജനങ്ങള്‍ പുറത്തിറങ്ങാതെ ബഹിഷ്‌കരിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രകടനം നടത്തിയിരുന്നു. ഗുജറാത്ത് മറക്കരുതെന്നൊക്കെയുള്ള കൊലവിളികള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

'ഓര്‍മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടില്ലെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ...' എന്നിങ്ങനെ ആയിരുന്നു ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് വിദ്വേഷ പ്രകടനം. സംഭവത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്