ആപ്പ്ജില്ല

ജയിലിൽ സഹതടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്ന് പരാതി; നിഷാമിനെതിരെ മറ്റൊരു കേസ് കൂടി

തൃശൂർ ശോഭാസിറ്റിയിലെ സെക്യൂരിറ്റിയായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണ് നിഷാം ശിക്ഷ അനുഭവിച്ച് വരുന്നത്. അതിനിടെയാണ് ജയിലിൽ നിന്ന് നിഷാമിനെതിരെ പുതിയ കേസ് കൂടി വന്നിരിക്കുന്നത്

Authored byNilin Mathews | Samayam Malayalam 5 Aug 2022, 1:24 pm

ഹൈലൈറ്റ്:

  • ഇതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്ന് ജയിൽ ഉദ്യോഗസ്ഥൻ
  • ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
  • ചന്ദ്രബോസ് കേസ് അട്ടിമറിച്ചത് വലിയ വിവാദമായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam muhammad nisham
മുഹമ്മദ് നിഷാം
തൃശൂർ: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിനെതിരെ വീണ്ടും കേസ്. സഹതടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്നാണ് പുതിയ കേസ്. എന്നാൽ, കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിൽ നസീർ എന്ന സഹതടവുകാരൻ ആദ്യം പരാതി പറഞ്ഞിരുന്നില്ലെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ശോഭാസിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ മുഹമ്മദ് നിഷാം എന്ന വ്യവസായി വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. പിന്നീട് നിഷാം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതും വലിയ വിവാദമായി മാറി. നേരത്തെ വിയ്യൂർ, കണ്ണൂർ ജയിലുകളിലായിരുന്നു നിഷാം കഴിഞ്ഞിരുന്നത്.

Nirmal NR 288 lottery: 70 ലക്ഷം ആര് നേടും? നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്


നിഷാമിനെതിരെ നിസാർ എന്ന തടവുകാരൻ പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന ബിനു എന്ന തടവുകാരനുമായി ചേർന്ന് നസീറിന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചെന്നാണ് കേസ്. പൂജപ്പുര പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജൂൺ 24നാണ് സംഭവം നടന്നത്.

ജയിൽ ബാർബർഷോപ്പിലെ ഉപകരണങ്ങൾ വൃത്തിയാക്കാൻ വെച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണു എന്നാണ് നിസാർ നേരത്തെ പറഞ്ഞത്. എന്നാൽ നിഷാം പ്രേരിപ്പിച്ചതിനെ തുടർന്ന് ബിനു ചൂടുവെള്ളം ഒഴിച്ചെന്നാണ് ഇപ്പോഴത്തെ പരാതി.നിഷാം സഹതടവുകാർക്കും മറ്റും പണം നൽകാറുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. മറ്റുള്ള തടവുകാരിൽ നിന്ന് മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്