ആപ്പ്ജില്ല

അടിയന്തരമായി 75 ലക്ഷം വാക്സിന്‍ വേണം; കേന്ദ്രത്തോട് അധിക ഡോസ് തേടി കേരളം

50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്സിനും വേണമെന്നാണ് ചീഫ് സെക്രട്ടറി കത്തിൽ പറയുന്നു. ക്ഷാമത്തെ തുടര്‍ന്നു രണ്ട് ദിവസമായി നിര്‍ത്തി വെച്ച വാക്സിൻ വിതരണം എറണാകുളത്ത് പുനരാരംഭിച്ചു. ശനിയാഴ്ചയോടെ കൂടുതൽ ഡോസ് എത്തുമെന്നാണ് കരുതുന്നത്

Samayam Malayalam 30 Apr 2021, 9:09 pm
തിരുവനന്തപുരം: കേരളത്തിലേക്ക് അടിയന്തരമായി 75 ലക്ഷം കൊവിഡ് പ്രതിരോധ വാക്സിന്‍ ആവശ്യപ്പെട്ട് കേരളം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്സിനും വേണമെന്നാണ് ചീഫ് സെക്രട്ടറി കത്തിൽ പറയുന്നു. ക്ഷാമം കാരണം വാക്സിൻ ഡ്രൈവ് വെട്ടിക്കുറച്ചതായും കേരളം അറിയിച്ചിട്ടുണ്ടെന്ന് മനോരമ ഓണ്‍ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam covid vaccine
പ്രതീകാത്മക ചിത്രം


അതേസമയം, ക്ഷാമത്തെ തുടര്‍ന്നു രണ്ട് ദിവസമായി നിര്‍ത്തി വെച്ച വാക്സിൻ വിതരണം എറണാകുളത്ത് പുനരാരംഭിച്ചു. 63 സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിനേഷൻ പുനരാരംഭിച്ചത്. അതേസമയം, സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വിതരണം താത്കാലികമായി നിര്‍ത്തിവച്ചു. ശനിയാഴ്ചയോടെ കൂടുതൽ ഡോസ് എത്തുമെന്നാണ് കരുതുന്നത്.

രണ്ടാം ഡോസ് എടുക്കാൻ സ്പോട്ട് രജിസ്ട്രേഷൻ വഴി ആദ്യ ഡോസ് ലഭിക്കുമെന്ന് കരുതി വന്നവരെ എല്ലായിടത്തും വസ്തുത പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കുകയും ചെയ്തിരുന്നു. രണ്ടാം ഡോസ് വാക്സിന് ആശ വര്‍ക്കർമാര്‍ വഴി സമയം നിശ്ചയിച്ച് സ്പോട്ട് രജിസ്ട്രേഷൻ എത്താനായിരുന്നു അറിയിപ്പെങ്കിലും ആളുകള്‍ എത്തിയതാണ് ഇത്തരത്തിൽ ജനത്തിരക്കിന് കാരണമായത്.

തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇൻഡോർ സ്റ്റേഡ‍ിയത്തിലെ തിരക്ക് നീണ്ടിരുന്നു. ആദ്യം എത്തിയവരെ ടോക്കൺ നൽകി വാക്സിൻ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചതാണ് ഈ തിരക്കിന് കാരണമായത്.

ഇതിന് പിന്നാലെ ആദ്യ ഡോസ് എടുക്കാൻ വന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷൻ വഴി രണ്ടാം ഡോസ് എടുക്കാൻ വന്നവര്‍ക്കും നൽകാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അതിന് പുറമെ ലോക്കൺ കിട്ടിയിട്ടും വാക്സിൻ ലഭിക്കാത്തവര്‍ക്ക് അടുത്ത ദിവസം ലഭിക്കാനുള്ള ക്രമീകരണവും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്