ആപ്പ്ജില്ല

Floods in Kerala: കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടം കണ്ടെത്തി

തിരച്ചിലിനിടയിൽ ശരീരാവശിഷ്ടം കണ്ടെത്തി. കാലിന്‍റെ ഭാഗമാണ് കണ്ടെത്തിയത്.

Samayam Malayalam 15 Jun 2018, 12:49 pm
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനിടയിൽ ശരീരാവശിഷ്ടം കണ്ടെത്തി. കാലിന്‍റെ ഭാഗമാണ് കണ്ടെത്തിയത്. ഏഴുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. അബ്ദുറഹിമാന്‍റെ ഭാര്യ, ഹസന്‍റെ ഭാര്യ, മകൾ, മരുമകൾ, മൂന്ന് പേരക്കുട്ടികൾ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. കനത്ത മഴ കാരണം ഇന്നലെ നടത്തിയ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.
Samayam Malayalam 64595407


നാട്ടുകാരും ഫയർഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ചേർന്നാണ് തിരച്ചിൽ നടക്കുന്നത്. ഉരുൾ പൊട്ടലിനുള്ള സാധ്യത വീണ്ടുമുള്ളതിനാൽ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുള്ള അറിയിപ്പും ജില്ലാ കളക്ടര്‍ നൽകി. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂർ സേവനം ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. 1077 എന്ന നമ്പറില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടര്‍ അറിയിച്ചു.

Read this story in English:

https://mumbaimirror.indiatimes.com/news/india/kerala-rains-landslides-claim-four-lives-in-kozhikode-11-persons-missing/articleshow/64585227.cms

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്