ആപ്പ്ജില്ല

'മുഖ്യമന്ത്രിയ്ക്ക് മോദിയെ പേടി കാണും, എനിക്കില്ല': തിരിച്ചടിച്ച് കെമാൽ പാഷ

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ രംഗത്ത്. താൻ ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതു കൊണ്ടാണ് എല്ലാം തുറന്നു പറയാത്തതെന്നും ഒരു മുസ്ലീം സംഘടനകളുമായും ബന്ധമില്ലെന്നും കെമാൽ പാഷ പറഞ്ഞു. കെമാൽ പാഷയെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Samayam Malayalam 25 Feb 2020, 1:43 pm
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ രംഗത്ത്. താൻ ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതു കൊണ്ടാണ് എല്ലാം തുറന്നു പറയാത്തതെന്നും ഒരു മുസ്ലീം സംഘടനകളുമായും ബന്ധമില്ലെന്നും കെമാൽ പാഷ പറഞ്ഞു. കെമാൽ പാഷയെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Samayam Malayalam response to pinarayi vijayan after he accuses justice kemal pasha of protecting sdpi and jamaat e islami
'മുഖ്യമന്ത്രിയ്ക്ക് മോദിയെ പേടി കാണും, എനിക്കില്ല': തിരിച്ചടിച്ച് കെമാൽ പാഷ

​മുഖ്യമന്ത്രിയ്ക്ക് നരേന്ദ്ര മോദിയെ ഭയം കാണും

മുഖ്യമന്ത്രി പിണറായി വിജയന് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തെയും ഭയമുണ്ടാകുമെന്നും തനിക്ക് അത്തരം ഭയമില്ലെന്നുമായിരുന്നു കെമാൽ പാഷയുടെ മറുപടി. താൻ വാളയാര്‍ സംഭവം, മാവോയിസ്റ്റ് കൊലപാതകം, യുഎപിഎ കേസ് എന്നീ വിഷയങ്ങളിൽ പ്രതികരിച്ചതു കൊണ്ടായിരിക്കും പിണറായി വിജയൻ വിമര്‍ശിച്ചത് എന്നും കെമാൽ പാഷ പറഞ്ഞു.

​മുഖ്യമന്ത്രി പറഞ്ഞത്

ഒരു വര്‍ഗീയതയെ ചെറുക്കാൻ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ലെന്നായിരുന്നു പിണറായി വിജയന്‍റെ സന്ദേശം. പൗരത്വ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ നിന്നും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കിയത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രക്ഷോഭം നയിക്കേണ്ടത് മതനിരപേക്ഷത ഉയര്‍ത്തുന്നവരാണ്. ഈ രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനം ഇതിനുവേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

​വിമര്‍ശനം യുഡിഎഫിനെതിരെയും

യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടുചേരുകയാണെന്നും ഇത് കാലിനടിയിലുള്ള മണ്ണ് ഒലിച്ചു പോയതുകൊണ്ടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയശക്തികളുമായാണ് യുഡിഎഫ് കൂട്ടുചേരുന്നത്. കോൺഗ്രസ് നേതാക്കളാണ് ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികളിൽ പ്രസംഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

​കെമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത്

മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെമാൽ പാഷയുടെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വിമര്‍ശിക്കുമ്പോള്‍ ഒരു പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇരുന്ന സ്ഥാനത്തി്ന‍റെ വലുപ്പം അറിയാതെയാണ് ന്യായാധിപന്‍റെ പെരുമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്