ആപ്പ്ജില്ല

മരങ്ങള്‍ ഒടിഞ്ഞുവീഴാനുള്ള സാധ്യത കൂടുതല്‍; ബുറേവി ശക്തമായാല്‍ ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണങ്ങള്‍

നിലവില്‍ ശബരിമലയിലേക്ക് രണ്ടായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനവഴിയില്‍ മരങ്ങള്‍ ഒടിഞ്ഞ് വീഴാനുള്ള സാധ്യത കൂടുതലാണ്.

Samayam Malayalam 3 Dec 2020, 3:14 pm
പത്തനംതിട്ട: ബുറേവി ചുഴലിക്കാറ്റില്‍ ശക്തമായി കാറ്റ് ആഞ്ഞടിച്ചാല്‍ ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ചുഴലിക്കാറ്റിനെ നേരിടാന്‍ പത്തനംതിട്ട ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.
Samayam Malayalam Sabarimala (1)
ശബരിമല


Also Read: നിവാറിനെ പോലെ 'ബുറേവി' ശക്തമാകുമോ? എന്തുകൊണ്ട്? ഈ പ്രദേശങ്ങളെയെല്ലാം ബാധിക്കും

നിലവില്‍ ശബരിമലയിലേക്ക് രണ്ടായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാനനവഴിയില്‍ മരങ്ങള്‍ ഒടിഞ്ഞ് വീഴാനുള്ള സാധ്യത കൂടുതലാണ്. ഈ പശ്ചാത്തലത്തില്‍ ദര്‍ശനത്തിന് എത്തുന്നവരുടെ സുരക്ഷ എങ്ങനെ ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ആലോചന.

പ്രതിദിനം രണ്ടായിരം പേര്‍ക്ക് പ്രവേശനം ഉണ്ടെങ്കിലും വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തുന്നത്. അതിനാല്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതിനുശേഷം മാത്രമേ തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുകയുള്ളൂ.

അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ സംഘത്തിന്റെയും പ്രത്യേക സംഘങ്ങളും ശബരിമലയില്‍ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളുള്ള മലയോര മേഖലകളില്‍ ദുരിത്വാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല.

Also Read: Live: ബുറേവി നാളെ കേരള തീരത്തേയ്ക്ക്; തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. കക്കി ആനത്തോട്, പമ്പ എന്നീ അണക്കെട്ടുകളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം മഴ നിര്‍ത്താതെ പെയ്‌തെങ്കില്‍ മാത്രമേ പരമാവധി സംഭരണ ശേഷിയില്‍ ജലനിരപ്പ് എത്തുകയുള്ളൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്