ആപ്പ്ജില്ല

യുഡിഎഫ് ക്ഷണിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെമാൽ പാഷ

വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും എൽഡിഎഫിനോടും ബിജെപിയോടും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 9 Jan 2021, 8:56 am
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയായി മത്സരിക്കാൻ ഒരുക്കമാണെന്ന് വ്യക്തമാക്കി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. യുഡിഎഫ് ക്ഷണിച്ചാൽ മത്സരിക്കാമെന്നും എറണാകുളം നഗരപരിസരത്തുള്ള ഏതെങ്കിലും മണ്ഡ‍ലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്നും കെമാൽ പാഷ പറഞ്ഞു.
Samayam Malayalam kemal pasha tnn
ജ. കെമാൽ പാഷ Photo: The Times of India/File


വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം പറഞ്ഞത്. എംഎൽഎ ആയാൽ തനിക്ക് ശമ്പളം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനോടും ബിജെപിയോടും താത്പര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ജസ്റ്റിസ് കെമാൽ പാഷയുടെ പ്രസ്താവനയോട് ഇതുവരെ ഏതെങ്കിലും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

Also Read: LIVE: വിവാദങ്ങൾക്ക് വിരാമം; വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപേ അനധികൃതമായി തുറന്നു കൊടുത്ത സംഭവത്തിൽ കെമാൽ പാഷ നടത്തിയ പ്രസ്താവന വാര്‍ത്തയായിരുന്നു. ആരുടെയും തറവാട്ടിൽ തേണ്ട വെട്ടിയുണ്ടാക്കിയതല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പാലം ഉണ്ടാക്കിയതെന്നുമായിരുന്നു എൽഡിഎഫിനെതിരെ കെമാൽ പാഷ പ്രതികരിച്ചത്. ശനിയാഴ്ച വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാനിരിക്കേ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ അനധികൃതമായി ബാരിക്കേഡുകള്‍ മാറ്റി വാഹനങ്ങള്‍ കടന്നു പോകാൻ അനുവദിക്കുകയായിരുന്നു.

Also Read: മഹാരാഷ്ട്രയിൽ ആശുപത്രിയിൽ വൻ അഗ്നിബാധ; പത്ത് കുട്ടികള്‍ വെന്ത് മരിച്ചു

കെമാൽ പാഷയുടെ പ്രതികരണത്തിനെതിരെ മന്ത്രി ജി സുധാകരൻ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഏതു യാചകനും വിധി പ്രസ്താവിക്കാമെന്ന് ജ. കെമാൽ പാഷ പറയുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പാലം തുറന്നു കൊടുത്തത് മാഫിയാ സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലം അഞ്ചൽ സ്വദേശിയായ കെമാൽ പാഷ കേരള ജുഡീഷ്യൽ അക്കാദമി അംഗം കൂടിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്