പുലിയന്നൂർ: ചീമേനി പുലിയന്നൂരിൽ മോഷണ ശ്രമത്തിനിടെ ഗൃഹനാഥ കുത്തേറ്റു മരിച്ചു. റിട്ട. അധ്യാപിക പി.വി.ജാനകിയാണ് മരിച്ചത്. 65 വയസായിരുന്നു. ജാനകിയുടെ ഭർത്താവ് കളത്തേര കൃഷ്ണന് ഗുരുതര പരിക്കേറ്റു.
ഇന്നലെ രാത്രി വീട്ടിൽ മോഷണത്തിന് കയറിയ മൂന്നംഗ സംഘത്തെ തടയുന്നതിന് ഇടെയാണ് ഇരുവർക്കും കുത്തേറ്റത്. കൃഷ്ണൻ വിളിച്ചറിയിച്ചതിനെ തുടർന്ന് ചിമേനി പോലീസ് എത്തിയപ്പോഴേക്കും ജാനകി മരിച്ചിരുന്നു. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവ മോഷ്ടാക്കൾ കവർന്നതായി പോലീസ് അറിയിച്ചു. കൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.