തിരുവനന്തപുരം : കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും പെന്ഷന് പ്രായം കുട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു. പെന്ഷന് പ്രായം 60 ആക്കണമെന്നുള്ള നിര്‍ദേശമാണ് അദ്ദേഹം യോഗത്തില്‍ വച്ചത്.
ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൊണ്ടുമാത്രമേ കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിയ്ക്കു പരിഹാരം കണ്ടെത്താനാകൂ. അല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പെന്ഷന് നല്കാന് എല്ലാക്കാലവും സഹകരണബാങ്കുകളെ ആശ്രയിക്കാനാകില്ല. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടു.