ആപ്പ്ജില്ല

അയൽ സംസ്ഥാനങ്ങളിൽ നിന്ന് അരി എത്തിത്തുടങ്ങി

വ്യക്തികൾ വഴിയോ എൻജിഒകൾ വഴിയോ മാത്രമേ പണം സ്വീകരിക്കാൻ കഴിയൂ എന്നാണ് ചട്ടമെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു.

Samayam Malayalam 22 Aug 2018, 4:04 pm
തിരുവനന്തപുരം: കേരളത്തിലേക്ക് ഛത്തീസ്‍ഗഡ്, തെലങ്കാന,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ അയച്ചു തുടങ്ങി. ആന്ധ്രാപ്രദേശിൽ നിന്ന് 2000 ടണ്ണും ഛത്തീസ്‍ഗഡിൽ നിന്ന് 2500 ടണ്ണും തെലങ്കാനയിൽ നിന്ന് 500 ടൺ അരിയുമാണ് കേരളത്തിലേക്ക് അയച്ചത്. പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അയൽസംസ്ഥാനങ്ങൾ കൈത്താങ്ങ് നൽകുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
Samayam Malayalam kerala flood 1


ഈ അവസരത്തിൽ കേരളത്തിന് ഇന്ത്യക്കകത്തും പുറത്തും നിന്ന് സഹായം വേണമെന്നിരിക്കെ, യുഎഇയുടെ സഹായം നിരസിച്ച കേന്ദ്ര സർക്കാരിനെതിരെ നിരവധി വിമർശനം ഉയരുന്നുണ്ട്. ഖത്തർ, യുഎഇ, മാലി, റഷ്യ, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങൾ സഹായ സന്നദ്ധത അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ അവ തടഞ്ഞ മട്ടാണ്.700 കോടി രൂപയായിരുന്നു യുഎഇ നൽകിയ സഹായ വാഗ്‌ദാനം.വ്യക്തികൾ വഴിയോ എൻജിഒകൾ വഴിയോ മാത്രമേ പണം സ്വീകരിക്കാൻ കഴിയൂ എന്നാണ് ചട്ടമെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു. 2004 ൽ ഉണ്ടായ ബീഹാർ പ്രളയത്തിൽ അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഇന്ത്യ സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നെങ്കിലും അതിന് ശേഷം വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്