ആപ്പ്ജില്ല

ബംഗാളിൽ നിന്ന് അരിയെത്തി: 25 രൂപക്ക് നൽകും

രണ്ടു ദിവസത്തിനുള്ളില്‍ 1700 മെട്രിക് ടണ്‍ അരി കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു

TNN 4 Mar 2017, 5:15 pm
തിരുവനന്തപുരം: കേരളത്തിൽ വിതരണം ചെയ്യാനായി ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ വഴി 25 രൂപക്ക് അരി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 450 സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും അരി വിതരണം. രണ്ടു ദിവസത്തിനുള്ളില്‍ 1700 മെട്രിക് ടണ്‍ അരി കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു.
Samayam Malayalam rice came in from bengal
ബംഗാളിൽ നിന്ന് അരിയെത്തി: 25 രൂപക്ക് നൽകും


മറ്റ് സംസ്ഥാനങ്ങളിലെ അരി വിതരണക്കാര്‍ക്ക് വന്‍ തോതില്‍ കുടിശ്ശിക പണം നല്‍കാനുള്ളതിനാല്‍ പലരും അരി നല്‍കാന്‍ തയാറാകാൻ തയാറാകുന്നില്ലെന്ന് നേരത്തെ മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ബംഗാളില്‍ മാത്രമാണ് അരിക്ക് വില കുറവ് അതുകൊണ്ടാണ് അവിടെ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

Rice came in from Bengal

Rice to distribute in Kerala came in from Bengal. It will be distributed for 25 rupees per kilo.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്