ആപ്പ്ജില്ല

ഗാന്ധിജിയെ കൊന്നത് ആ‍ര്‍എസ്എസ്; ചെരുപ്പ് നക്കിയവരുടെ അനുയായിയല്ല; മാപ്പ് പറയില്ല; റിജിൽ മാക്കുറ്റി

"മാപ്പും പറയില്ല കോപ്പും പറയില്ല, ഒരു പീറ കടലാസിന്റെ വിലപോലും ഈ വക്കീൽ നോട്ടീസിന് നൽകുന്നില്ല."

Samayam Malayalam 16 Jan 2021, 7:31 pm
കണ്ണൂർ: മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന് ചനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ഇതു സംബന്ധിച്ച വക്കീൽ നോട്ടീസിനോടാണ് റിജിലിന്റെ പ്രതികരണം. വാർത്താ സമ്മേളനം വിളിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. താൻ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആർഎസ്എസാണെന്ന് ഒരിക്കൽക്കൂടി ആവർത്തിക്കുകയാണെന്നും റിജിൽ പറഞ്ഞു.
Samayam Malayalam Rijil Makkutty
റിജിൽ മാക്കുറ്റി |Facebook


കെഎസ്ആർടിസി അഴിമതി: ആരോപണ വിധേയനായ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സ്ഥലംമാറ്റം
"റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്നു പറഞ്ഞതിന് വക്കീൽ നോട്ടീസ് ലഭിച്ചു. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല."

കെഎസ്ആർസിടി ജീവനക്കാർ മറ്റ് പണികളെടുക്കുന്നുവെന്ന് എംഡി; തിങ്കളാഴ്ച കേരളമൊട്ടാകെ പ്രതിഷേധം പ്രഖ്യാപിച്ച് ഐഎൻടിയുസി
"ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്. ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർഎസ്എസിനെതിരെ പോരാടും." റിജിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്