പുറത്തൂര്‍: മലപ്പുറം ജില്ലയിൽ പുറത്തൂര്‍ ചമ്രവട്ടത്ത് എഴുത്തുകാരൻ സി രാധാകൃഷ്ണൻ്റെ വീട്ടിൽ മോഷണശ്രമം. കഴിഞ്ഞ രണ്ടാഴ്ചയായി സി രാധാകൃഷ്ണനും കുടുംബവും എറണാകുളത്തെ വീട്ടിലാണ് താമസം. വീട്ടുകാരില്ലാത്തപ്പോളാണ് മോഷണശ്രമം നടന്നത്.
Also Read: സ്കൂളിൻ്റെ തട്ടിപ്പ്; ഇനി എന്ന് പരീക്ഷ എഴുതുമെന്നറിയാതെ വിദ്യാർഥികൾ, കണ്ണീരോടെ രക്ഷിതാക്കള്‍
ഇന്നലെ രാവിലെ അയൽവാസികളാണ് മോഷണശ്രമം നടന്നുവെന്ന വിവരം അറിയുന്നത്. മുൻവശത്തെ വാതിലിൻ്റെ പൂട്ട് ഇളക്കിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. വീട്ടുപകരണങ്ങളും പുസ്തകങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. എന്നാൽ വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ പോലീസും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
Also Read: വി എസ് ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കും; ബാങ്കിന് വിജിലന്‍സ് നോട്ടീസ് നല്‍കും
Also Read: ഹോട്ടൽ നടത്തുന്നതിൽ തർക്കം; ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു