ആപ്പ്ജില്ല

'മുല്ലപ്പള്ളിയുടെ ഖേദ പ്രകടനം സ്വീകരിക്കുന്നില്ല'; പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സരിത

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മഹത്യ ചെയ്യണമെന്ന് പറഞ്ഞ രാമചന്ദ്രന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നാണ് ദുരനുഭവം ഉണ്ടായിട്ടുള്ളത്. അത് ഉറക്കെ പറഞ്ഞതുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയണമെന്ന് സരിത.

Samayam Malayalam 20 Nov 2020, 3:48 pm
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനെതിരെ സോളാര്‍ കമ്പനിയുടെ സംരംഭക സരിത എസ് നായര്‍. മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടകേസിന് സരിത പരാതി നല്‍കി. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വഞ്ചിയൂര്‍ കോടതിയിലാണ് മാനനഷ്ടക്കേസിന് ഫയല്‍ ചെയ്തിരിക്കുന്നത്.
Samayam Malayalam Saritha
മുല്ലപ്പള്ളി രാമചന്ദ്രനും സരിത എസ് നായരും (Photo: Facebook


Also Read: കൊച്ചി മെട്രോ: രാജമാണിക്യത്തിന് എതിരായ അന്വേഷണം തെറ്റ്, ഉത്തരവാദിത്തം തനിക്കുമെന്ന് ഉമ്മൻ ചാണ്ടി

സോളാര്‍ കേസിന്റെ അന്വേഷണം പുനരാരംഭിച്ച പശ്ചാത്തലത്തില്‍ അഭിസാരികയെ ഇറക്കി സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദത്തിനിടയാക്കിയ പരാമര്‍ശം. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെയെന്നും മുല്ലപ്പള്ളി പറഞ്ഞു.

'എന്നെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയണം. പെണ്ണിനെ ഇറക്കി നാണം കെട്ട കളിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്', മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പരാമര്‍ശം വിവാദമായതിന് പിന്നാലെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു.

Also Read: വിലക്ക് നീങ്ങുന്നു; സൗദിയിലേക്ക് മടങ്ങാം, ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് അനുമതി ആര്‍ക്കെല്ലാം?

അതേസമയം, മുല്ലപ്പള്ളിയുടെ ഖേദ പ്രകടനം സ്വീകരിക്കുന്നില്ലെന്ന് സരിത പ്രതികരിച്ചു. 'ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മഹത്യ ചെയ്യണമെന്ന് പറഞ്ഞ രാമചന്ദ്രന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നാണ് ദുരനുഭവം ഉണ്ടായിട്ടുള്ളത്. അത് ഉറക്കെ പറഞ്ഞതുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയണം. പീഡനത്തിന് ഇരയായ സ്ത്രീ അല്ല അത് ചെയ്യുന്നവരാണ് രണ്ടാമത് സാഹചര്യം ഉണ്ടാകാതിരിക്കേണ്ടത്. മുല്ലപ്പള്ളിയ്ക്ക് അപമാനം തോന്നേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരെ ഓര്‍ത്താണ്', സരിത റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്