ആപ്പ്ജില്ല

കയ്പമംഗലം വേണ്ട: അരൂ‍ര്‍ മതിയെന്ന് ആര്‍എസ്പി

കയ്പമംഗലം നൽകാമെന്ന കോൺഗ്രസ് നിർദേശം തള്ളി ആര്‍എസ്പി. അരൂർ മണ്ഡലം തന്നെ കിട്ടണമെന്നാണ് ആവശ്യം.

TNN 3 Apr 2016, 9:24 am
ന്യൂഡല്‍ഹി: കയ്പമംഗലം നൽകാമെന്ന കോൺഗ്രസ് നിർദേശം തള്ളി ആര്‍എസ്പി. അരൂർ മണ്ഡലം തന്നെ കിട്ടണമെന്നാണ് ആവശ്യം. ആർഎസ്പി നേതൃത്വം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam rsp denies kaypamangalam seat offer
കയ്പമംഗലം വേണ്ട: അരൂ‍ര്‍ മതിയെന്ന് ആര്‍എസ്പി


അരൂര്‍ സീറ്റ് ആര്‍എസ്പിയ്ക്ക് നേരത്തേ വാഗ്ദാനം ചെയ്തിരുന്നതാണ്. മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടി.എന്‍. പ്രതാപൻ കയ്പമംഗലത്ത് മത്സരിക്കുന്നില്ല എന്ന തീരുമാനമാണ് ആ സീറ്റ് ആര്‍എസ്പിയ്ക്ക് നല്‍കാൻ കോൺഗ്രസ്സിനെ പ്രേരിപ്പിച്ചത്. എന്നാല്‍ കയ്പമംഗലം ആർഎസ്പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മൽസരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആർഎസ്പിയുടെ നിലപാട്.

അരൂര്‍ സീറ്റ് ആര്‍എസ്പിയ്ക്ക് നല്‍കാമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. അതനുസരിച്ച് സ്ഥാനാര്‍ഥി നിര്‍ണയവും നടത്തി. ഇപ്പോള്‍ സീറ്റ് അരൂരല്ല കയ്പമംഗലത്താണെന്ന് പറഞ്ഞാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടാക്കുെമന്നുമാണ് ആര്‍എസ്പി നേതൃത്വത്തിന്‍റെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്