ആപ്പ്ജില്ല

ആർഎസ്പിയിൽ കടുത്ത ഭിന്നത; ഷിബു ബേബി ജോൺ അവധിയിൽ

ആയുര്‍വേദ ചികിത്സക്കായി ഏതാനും മാസങ്ങള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ ഇല്ലെന്ന് ഷിബു ബേബി ജോൺ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നാണ് പഴയ ആര്‍എസ്പി ബി നേതാക്കളുടെ വികാരം. യുഡിഎഫിനുള്ളിലെ ഐക്യമില്ലായ്മയാണ് ചവറയിൽ അടക്കം ആര്‍എസ്പി മത്സരിച്ച അഞ്ച് സീറ്റിലും പരാജയപ്പെടാൻ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ

Samayam Malayalam 29 May 2021, 9:47 am
കൊല്ലം: രണ്ടാം വട്ടവും നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആര്‍എസ്പിയിൽ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ഇതിന് സൂചനകള്‍ നൽകി ആര്‍എസ്പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷിബു ബേബി ജോൺ പാര്‍ട്ടിയിൽ നിന്നും അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോൺ പങ്കെടുത്തിരുന്നില്ല.
Samayam Malayalam Shibu baby john
ഷിബു ബേബി ജോൺ


Also Read : കൊവിഡ് കേസുകളിൽ കുറവ്; ലോക് ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം

ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നാണ് പഴയ ആര്‍എസ്പി ബി നേതാക്കളുടെ വികാരമെന്നാണ് റിപ്പോർട്ട്. യുഡിഎഫിനുള്ളിലെ ഐക്യമില്ലായ്മയാണ് ചവറയിൽ അടക്കം ആര്‍എസ്പി മത്സരിച്ച അഞ്ച് സീറ്റിലും പരാജയപ്പെടാൻ കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. വിജയം ഉറപ്പിച്ച ചവറയിൽ ഇരുട്ടടി ആയാണ് ഷിബു ബേബി ജോൺ തോറ്റത്.

ആയുര്‍വേദ ചികിത്സക്കായി ഏതാനും മാസങ്ങള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ ഇല്ലെന്ന് ഷിബു ബേബി ജോൺ പാര്‍ട്ടിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2001ൽ ചവറയിൽ വി പി രാമകൃഷ്ണപിള്ളയെ തോൽപ്പിച്ചാണ് ഷിബു ബേബി ജോൺ ആദ്യമായ നിയമസഭയിൽ എത്തിയത്. പിന്നീട്, രണ്ടാം വട്ടം ആര്‍എസ്പിയുടെ എൻകെ പ്രേമചന്ദ്രനോട് ഷിബു തോൽക്കുകയും ചെയ്തു. പിന്നീട്, 2011 ൽ പ്രേമചന്ദ്രൻ വീഴ്ത്തി വീണ്ടും നിയമസഭയിലെത്തി ഉമ്മൻചാണ്ടി സര്‍ക്കാരിൽ മന്ത്രിയായി.

അതേസമയം, ആര്‍എസ്പി ലയനത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല. ഇതും ചൊടിപ്പിച്ചിട്ടുണ്ട്.

ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം
കഴിഞ്ഞ ദിവസം ചേർന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേേറ്റിൽ യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം വാദിച്ചിരുന്നതായി മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് അപക്വമാണ് എന്നാണ് വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്