ആപ്പ്ജില്ല

എടിഎം കാലിയാക്കുന്നത് കമ്മ്യൂണിസ്റ്റുകാ‍രെന്ന് ടിജി മോഹന്‍ ദാസ്

അഞ്ചും ആറും കാർഡുകൾ പോക്കറ്റിലിട്ട് എടിഎമ്മുകളെല്ലാം കമ്മ്യൂണിസ്റ്റുകൾ കാലിയാക്കാൻ ശ്രമിക്കുന്നെന്നാണ്

TNN 17 Nov 2016, 2:54 pm
അപ്രതീക്ഷിതമായ നോട്ട് നിരോധനം മൂലം ദുരിതത്തിലായത് നാട്ടിലെ സാധാരണ ജനങ്ങളാണ്. നിത്യ ചെലവിനുള്ള പണത്തിനായി ജനങ്ങൾ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുമ്പിൽ ക്യൂ നിൽക്കുകയാണ്. എടിഎമ്മിലെത്തുന്ന പണം തികയാത്തതും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയാണ്.
Samayam Malayalam rss leader crtitises communists for insufficient money in atms
എടിഎം കാലിയാക്കുന്നത് കമ്മ്യൂണിസ്റ്റുകാ‍രെന്ന് ടിജി മോഹന്‍ ദാസ്


ഇതിനിടയിലാണ് എടിഎമ്മുകള്‍ കാലിയാകുന്നതിന്റെ കാരണം കണ്ടെത്തി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുന്നത്. അഞ്ചും ആറും കാർഡുകൾ പോക്കറ്റിലിട്ട് എടിഎമ്മുകളെല്ലാം കമ്മ്യൂണിസ്റ്റുകൾ കാലിയാക്കാൻ ശ്രമിക്കുന്നെന്നാണ് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

അഞ്ചും ആറും കാർഡും പോക്കറ്റിലിട്ട് കണ്ട എറ്റിഎമ്മെല്ലാം കമ്മ്യൂണിസ്റ്റുകൾ കാലിയാക്കാൻ ശ്രമിക്കുന്നു — mohan das (@mohandastg) November 16, 2016
ഒന്നു തിരിഞ്ഞു നോക്കൂ. എടിഎമ്മില്ല. ബാങ്ക് രണ്ടു മണിവരെ മാത്രം. അന്നു നമ്മൾ എന്തുചെയ്തു? തൂങ്ങിച്ചത്തോ? ഇല്ലല്ലോ? — mohan das (@mohandastg) November 15, 2016 തോമസ് ഐസക്കും ചാനലുകളും ചേർന്ന് ആളുകളെ ഭീഷണിപ്പെടുത്തി എ ടി എമ്മിലേക്ക് ഓടിക്കുകയായിരുന്നു — mohan das (@mohandastg) November 11, 2016 കള്ളുകട, റെ.സ്റ്റേഷൻ, സിനിമ, റേഷൻ കാർഡ്, വോട്ട് - ഇതൊന്നും ക്യൂ അല്ലേ? എടിഎമ്മിനു മുമ്പിൽ മാത്രം ബോധക്കേട് വരുന്നതോ വരുത്തുന്നതോ? — mohan das (@mohandastg) November 15, 2016

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്