ആപ്പ്ജില്ല

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു

സിപിഎം പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ പ്രതി

TNN 12 May 2017, 4:55 pm
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. ചൂരക്കാട് ബിജു (34) ആണ് പയ്യന്നൂര്‍ പാലക്കോട് പാലത്തിനു മുകളില്‍വെച്ച് വെട്ടേറ്റു മരിച്ചത്. കക്കംപാറ മണ്ഡല്‍ കാര്യവാഹക് ആയ ബിജു പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ്.
Samayam Malayalam rss leader hackd to death in kannur
കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു


കഴിഞ്ഞ ആഴ്‍ച വരെ ബിജുവിന്‍റെ വീട്ടില്‍ പോലീസ് കാവലുണ്ടായിരുന്നു. ബിജുവിന്‍റെ വധത്തെത്തുടര്‍ന്ന് പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

RSS leader hackd to death in Kannur

Choorakkad Biju (34), an RSS leader was hacked to death in Payyannur, Kannur.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്