ആപ്പ്ജില്ല

രാജേഷിന്‍റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

ബൈ​ക്കു​ക​ളി​ലും ഓ​ട്ടോറി​ക്ഷ​യി​ലു​മാ​യെ​ത്തി​യ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന സം​ഘമാണ് ആ​ക്ര​മ​ണം ന​ട​ത്തിയത്.

TNN 30 Jul 2017, 8:38 am
തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിലുള്ള ഗിരീഷ്, മഹേഷ്, മണിക്കുട്ടൻ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. കളളിക്കാടിനു സമീപം പുലിപ്പാറയിൽ നിന്ന് അക്രമി സംഘം സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Samayam Malayalam rss worker hacked to death in thiruvananthapuram one arrested
രാജേഷിന്‍റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ


ആ​ര്‍​എ​സ്എ​സ് ശാ​ഖാ കാ​ര്യ​വാ​ഹ​കായിരുന്ന ക​ല്ല​മ്പ​ള്ളി വി​നാ​യ​ക ന​ഗ​റി​ല്‍ കു​ന്നി​ല്‍ വീ​ട്ടി​ല്‍ സു​ദ​ർ​ശ​ന​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (34) ആ​ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാ​ത്രി ഒ​മ്പ​ത് മണിയോടെയായിരുന്നു ​സം​ഭ​വം. വി​നാ​യ​ക ന​ഗ​റി​ലെ ക​ട​യില്‍ ​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി മടങ്ങവേയാണ് രാജേഷിന് വെട്ടേറ്റത്. ബൈ​ക്കു​ക​ളി​ലും ഓ​ട്ടോറി​ക്ഷ​യി​ലു​മാ​യെ​ത്തി​യ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന സം​ഘമാണ് ആ​ക്ര​മ​ണം ന​ട​ത്തിയത്.

RSS worker hacked to death in Thiruvananthapuram: one arrested

one person arrested from trivandrum regarding RSS worker hacked to death in Thiruvananthapuram

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്