ആപ്പ്ജില്ല

ശബരിമല വിഷയം: അഭിഭാഷകനുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍

നവംബര്‍ 13 നാണ് സുപ്രീംകോടതി ശബരിമല സ്ത്രീപ്രവേശ വിധിയിന്മേലുള്ള പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്

Samayam Malayalam 11 Nov 2018, 4:55 pm
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകനുമായി ദേവസ്വം കമ്മീഷണര്‍ എന്‍ വാസു നാളെ കൂടിക്കാഴ്ച നടത്തും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ ആര്യാമ സുന്ദരവുമായാണ് കമ്മീഷണര്‍ നാളെ കൂടിക്കാഴ്ച നടത്തുന്നത്.
Samayam Malayalam saba


ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീ പ്രവേശനത്തെ പരോക്ഷമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടായിരിക്കും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ നിലവിലുള്ള സാഹചര്യങ്ങളും ആചാരങ്ങളിലുണ്ടായ ബുദ്ധിമുട്ടുകളും കോടതിയില്‍ ചൂണ്ടിക്കാട്ടുെമന്നും അദ്ദേഹം പറഞ്ഞിരുന്നു.

നവംബര്‍ 13 നാണ് സുപ്രീംകോടതി ശബരിമല സ്ത്രീപ്രവേശ വിധിയിന്മേലുള്ള പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്