ആപ്പ്ജില്ല

ശബരിമല കയറുന്നതിനിടെ തീർത്ഥാടക മരിച്ചു

വിശാഖപട്ടണം സ്വദേശിയായ തീർത്ഥാടകയാണ് മരിച്ചത്

Samayam Malayalam 17 Nov 2018, 4:31 pm
പത്തനംതിട്ട: ശബരിമല കയറുന്നതിനിടെ മരക്കൂട്ടത്ത് വെച്ച് തീർത്ഥാടക മരിച്ചു. വിശാഖപട്ടണം സ്വദേശി ചന്ദ്രകാന്തം ആണ് കുഴഞ്ഞു വീണ് മരിച്ചത്. 50 വയസുള്ള വിശാഖപട്ടണം സ്വദേശിയാണ് ചന്ദ്രകാന്തം.
Samayam Malayalam death


അതിനിടെ, ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നിർത്തി വെച്ചത് തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കി.കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ പ്രഖ്യാപനം. ശബരിമല തീർത്ഥാടകർക്ക് പോലും ഹർത്താലിൽ ഇളവ് അനുവദിച്ചു നൽകിയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്