ആപ്പ്ജില്ല

ശബരിമല വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ലെന്ന് കെ സുധാകരൻ

രേഷ്മ നിശാന്തിന് രാഷ്ട്രീയ പ്രേരണയുണ്ടാകാം

Samayam Malayalam 15 Oct 2018, 1:59 pm
തിരുവനന്തപുരം: ശബരിമല വീറും വാശിയും തീ‍ര്‍ക്കാനുള്ള സ്ഥലമല്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. ശബരിമല വിനോദസഞ്ചാരികളായി വന്നുപോകാനുള്ള സ്ഥലമല്ലെന്നും സുധാകരൻ പറഞ്ഞു.
Samayam Malayalam k sudhakaran


ശബരിമലയിൽ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടാകുമെന്ന് സുധാകരൻ കൂട്ടിച്ചേര്‍ത്തു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിൽ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എരുമേലി വഴി ഒരു സ്ത്രീയെയും കടത്തിവിടില്ലെന്ന് പി സി ജോര്‍ജ് എംഎൽഎ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെ സുധാകരൻ്റെ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്