ആപ്പ്ജില്ല

ഇതിൽ പറയുന്ന സാധന സാമഗ്രികൾ എന്താണ്; ബിജെപി സർക്കുലറിനെതിരെ ഹൈക്കോടതി

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഐജി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

Samayam Malayalam 21 Nov 2018, 3:36 pm
കൊച്ചി: ശബരിമല വിഷയത്തിൽ ബിജെപി പുറപ്പെടുവിച്ച സർക്കുലറിനെതിരെ ഹൈക്കോടതി വിമർശനം. കണ്ണൂരിൽനിന്നും ഇറങ്ങിയ സർക്കുലറിൽ പരിശീലനം ലഭിച്ചവർ ശബരിമലയിൽ പോകണമെന്നാണ് പറയുന്നത്. സഞ്ചിയിൽ സാധന സാമഗ്രികൾ കൊണ്ടുവരണമെന്നാണ് പറയുന്നത്. എന്താണ് സാധന സാമഗ്രികൾ എന്ന് പോലീസ് അന്വേഷിക്കണ്ടേയെന്നും കോടതി ചോദിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
Samayam Malayalam 1200px-High_Court_of_Kerala_Building


ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഐജി വിജയ് സാക്കറെ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. മാസ പൂജ സമയത്തും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയിൽ സംഘർഷം ഉണ്ടായെന്ന് ഐജി കോടതിയെ അറിയിച്ചു. മണ്ഡലകാലത്ത് ശബരിമലയിൽ പ്രശ്നമുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടെന്നും ഐജി കോടതിയിൽ വ്യക്തമാക്കി.

നിരോധനാജ്ഞ ഉദ്ദേശ ശുദ്ധിയോടെയാണോ പ്രഖ്യാപിച്ചത്. ഭക്തരുടെ മൌലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ടോ. നിയന്ത്രണങ്ങൾ നിയമപരമായാണോ നടപ്പാക്കിയതെന്നും കോടതി ആരാഞ്ഞു. ശരണ മന്ത്രങ്ങൾ ഉരുവിടുന്നതിൽ തെറ്റില്ല. വിശ്വാസികളിൽ പോലീസ് നടപടി ഭീതിയുളവാക്കുന്നെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഐജിയുടെ റിപ്പോർട്ടിൽ പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കിൽ അംഗീകരിക്കുന്നുവെന്നും കോടതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്