ആപ്പ്ജില്ല

ശബരിമല അക്രമം: 210 പേരുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടു

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് ഇവർക്കെതിരെ കേസെടുക്കുമെന്നാണ് സൂചന

Samayam Malayalam 24 Oct 2018, 10:58 pm
തിരുവനന്തപുരം: ശബരിമലയിൽ സംഘർഷം ഉണ്ടാക്കിയ 210 പേരുടെ ചിത്രങ്ങൾ അടങ്ങിയ ആൽബം പുറത്ത് വിട്ട് കേരള പോലീസ്. ഏഴ് ആൽബങ്ങളിലായാണ് 210 പേരുടെ ചിത്രങ്ങൾ തയ്യാറാക്കിയത്.
Samayam Malayalam sabarimala suspects 1


ആൽബങ്ങൾ വിവിധ ജില്ലകളിലെ പോലീസ് മേധാവികൾക്ക് കൈമാറി. സംഘർഷം ഉണ്ടാക്കിയവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
പൊതുമുതൽ നശിപ്പിക്കുക, സംഘം ചേർന്നുള്ള ആക്രമണം എന്നിവ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തുമെന്നാണ് സൂചന. എസ്‌പിയുടെ വാഹനം തകർക്കുക, കെഎസ്ആർടിസി ബസ് നശിപ്പിക്കൽ, വനിതാ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയേക്കും. 3000ത്തോളം പേർ ശബരിമലയിൽ അക്രമം നടത്തിയെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്