ആപ്പ്ജില്ല

ശബരിമല: അഴിഞ്ഞാട്ടക്കാരികളാണ് എത്തിയതെന്ന് ജോർജ്

ശബരിമല സ്ത്രീ പ്രവേശനത്തെ വിമർശിച്ച് പി.സി.ജോർജ് എംഎൽഎ

Samayam Malayalam 19 Oct 2018, 4:41 pm
കോട്ടയം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചതിനെതിരെ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. ഇന്ന് രാവിലെ ശബരിമല സന്നിധാനത്തേക്ക് എത്താൻ ശ്രമിച്ച രഹന ഫാത്തിമയെയും കവിത ജക്കാലയെയും അധിക്ഷേപിച്ചാണ് പി.സി.ജോർജ് സംസാരിച്ചത്. പോലീസ് നടത്തിയ നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ജോർജ് ആവശ്യപ്പെട്ടു.
Samayam Malayalam P C george


സന്നിധാനത്തെത്താൻ ശ്രമിച്ചവർ അഴിഞ്ഞാട്ടക്കാരികളാണ്. മതവികാരം വൃണപ്പെടുത്താൻ ശ്രമിച്ച ഇവർക്കെതിരെ കേസെടുക്കണമെന്ന് പി.സി.ജോർജ് ആവശ്യപ്പെട്ടു. ചുംബന സമരത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് രഹന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്