ആപ്പ്ജില്ല

ശബരിമല: കല്ലേറില്‍ പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു

സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയുടെ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്

Samayam Malayalam 17 Oct 2018, 8:59 pm
പത്തനംതിട്ട: ശബരിമല വിഷയത്തിലെ ബിജെപിയുടെ പ്രതിഷേധങ്ങള്‍ പലയിടങ്ങളും അതിരുകടന്നു. ഇലവുങ്കലില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിയന്ത്രണം വിട്ട പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയുടെ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. വാഹനം പൂര്‍ണമായും തകര്‍ന്നു. ശബരിമലയിലേക്കുള്ള വഴികളിലെല്ലാം തീവ്ര-ഭക്തരുടെ പ്രതിഷേധം രൂക്ഷമായിരുന്നു.
Samayam Malayalam SABARIMALA POLICE VEHICLES.


മാധ്യമ പ്രവർത്തകരെ ഭക്തരെന്ന് അവകാശപ്പെടുന്ന അക്രമികൾ കൂട്ടമായി ആക്രമിച്ചു. അയ്യപ്പ ദര്‍ശനത്തിന് എത്തിയ ആന്ധ്രപ്രദേശ് സ്വദേശിയായ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു തിരികെ അയച്ചു. നിരവധി മാധ്യമപ്രവര്‍ത്തകരും വാഹനങ്ങളും അക്രത്തിനിരയായി. ഇന്നലെ മുതല്‍ പ്രതിഷേധങ്ങള്‍ തടയാന്‍ കാര്യമായി ഒന്നും ചെയ്യാതിരുന്ന കേരള പോലീസ്, ഇന്ന് നിലയ്‍ക്കലിലെ അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്