ആപ്പ്ജില്ല

യുവതീപ്രവേശനം: നിലപാട് മാറ്റി ആർ.ബാലകൃഷ്ണപിള്ള

എൽഡിഎഫ് വേദിയിൽ നിലപാട് മാറ്റി ബാലകൃഷ്ണപിള്ള

Samayam Malayalam 24 Oct 2018, 11:29 pm
കൊല്ലം: ശബരിമലയിൽ സ്ത്രീ പ്രവേശനം നടത്തുന്നതിനെ എതിർത്ത് രംഗത്ത് വന്ന ആർ.ബാലകൃഷ്ണപിള്ള നിലപാട് തിരുത്തി. അമ്പലം തുറക്കണോ അടക്കണോ എന്ന് തീരുമാനിക്കുന്നത് തന്ത്രിയല്ല. തുറന്ന ക്ഷേത്രത്തിൽ മാത്രമേ തന്ത്രിയുള്ളൂവെന്നും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള കൊല്ലത്ത് പറഞ്ഞു.
Samayam Malayalam balakrishnapillai


എൽഡിഎഫ് കൊല്ലത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. നേരത്തെ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടരണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. എൻഎസ്എസ് നിലപാടിനെ പിന്തുണച്ചാണ് ബാലകൃഷ്ണപിള്ള നേരത്തെ സംസാരിച്ചത്. യുവതീ പ്രവേശനം പിന്തുണച്ച സർക്കാർ പ്രതിസന്ധിയിലാണെന്നും പിള്ള ആരോപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്