ആപ്പ്ജില്ല

അവലോകന യോഗത്തിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു

യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു

Samayam Malayalam 17 Oct 2018, 9:32 am
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടെ സ്ഥലത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് രാവിലെ 11 മണിക്ക് സന്നിധാനത്ത് അവലോകന യോഗം ചേരും.
Samayam Malayalam അവലോകന യോഗത്തിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു
അവലോകന യോഗത്തിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു


വനിതാ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന നിര്‍ദേശപ്രകാരമെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. ഗാർഡ് റൂമിന് മുന്നിൽ 'സേവ് ശബരിമല' എന്ന സംഘടനാപ്രവർത്തകരാണ് വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞത്. സിവിൽ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് യോഗത്തിനെത്തിയത്. ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അതേസമയം, അവലോകന യോഗം സന്നിധാനത്ത് വെച്ചത് ശരിയായില്ലെന്ന് രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രായം ചോദിച്ച്, സമരക്കാരുടെ അനുമതിയോടെ മാത്രമാണ് സമരക്കാര്‍ മുകളിലേയ്ക്ക് കടത്തിവിടുന്നത്. ഭക്തരെ തടഞ്ഞാൽ കര്‍ശന നടപടിയുണ്ടാകുമെന്ന് ഐജിയും ഡിജിപിയും വ്യക്തമാക്കിയിരുന്നെങ്കിലും ഇവിടെ പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്നതാണ് ശ്രദ്ധേയം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്