ആപ്പ്ജില്ല

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഇന്ന് മുതല്‍; കര്‍ശന നിയന്ത്രണങ്ങളോടെ മലകയറ്റം, പമ്പാ സ്‌നാനത്തിന് പകരം ഷവറുകള്‍

ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉണ്ടെങ്കില്‍ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും സൗജന്യം കിട്ടും.

Samayam Malayalam 10 Oct 2020, 11:08 am
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുന്നു. തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദര്‍ശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Samayam Malayalam sabarimala
ശബരിമല (Photo: File Photo)


Also Read: ലോകത്ത് ഒറ്റദിവസം 33.8 ലക്ഷം കൊവിഡ് കേസുകൾ; നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് യൂറോപ്പ്യൻ രാജ്യങ്ങൾ

ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ഒറ്റപ്രാവശ്യമായി 250 ലധികം പേരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമായിരിക്കും പ്രവേശനം. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവുണ്ടാകില്ല.


ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉണ്ടെങ്കില്‍ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും സൗജന്യം കിട്ടും. പമ്പയില്‍ നിന്ന് സ്വാമി അയ്യപ്പന്‍ റോഡ് വഴിയാകും മലകയറ്റവും ഇറക്കവും ഉണ്ടാകുക. അന്നദാനത്തിന് കടലാസ് പ്ലേറ്റുകളായിരിക്കും. സ്റ്റീല്‍ ബോട്ടിലുകളില്‍ 100 രൂപയ്ക്ക് കുടിവെള്ളം ലഭിക്കും.

Also Read: എം ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്‌തേക്കും; സന്ദീപ് നായർ ഉൾപ്പെടെയുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

കുപ്പി തിരികെ ഏല്‍പ്പിക്കുകയാണെങ്കില്‍ പണം തിരികെ നല്‍കും. പമ്പാ സ്‌നാനത്തിന് പകരം ഷവറുകളായിരിക്കും. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ രാധാകൃഷ്ണനാണ് ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫിസര്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും സ്‌പെഷ്യല്‍ ഓഫിസറെ സഹായിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്