ആപ്പ്ജില്ല

Sabarimala: ജുഡീഷ്യൽ അന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്

Samayam Malayalam 30 Oct 2018, 11:11 am
Samayam Malayalam sabarimala
കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ഈ മാസം 17 മുതല്‍ 20 വരെ സേവ് ശബരിമല മുദ്രാവാക്യവുമായി അയ്യപ്പ ഭക്തരെന്ന പേരിൽ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളിലാണ് കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയിലേക്ക് ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമ എത്തിയതിന് പിന്നിലും അന്വേഷണം വേണം. കഴിഞ്ഞദിവസം ശബരിമലയിലെ പോലീസ് നിലപാടിനെതിരേയും മൂവായിരത്തോളം പേരുടെ കൂട്ട അറസ്റ്റിനെതിരേയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കൂട്ട അറസ്റ്റിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചിരുന്നത്.

ശബരിമലയിൽ അക്രമം അഴിച്ചുവിട്ടത് ഭക്തര്‍ എന്ന വ്യാജേന എത്തിയവരാണോയെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് ശബരിമല സംഭവത്തിലെ കൂട്ട അറസ്റ്റിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നൽകാനുള്ള വിശദീകരണം എന്തെന്നും കോടതി ആരാഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്