ആപ്പ്ജില്ല

ഒന്നരക്കോടി പേരുടെ ഒപ്പുശേഖരണത്തിന് ശബരിമല കർമ സമിതി

വിശ്വാസികളിൽനിന്ന് ഇത്തരത്തിൽ ഒപ്പുശേഖരണം പൂര്‍ത്തിയാക്കി നൽകാനാണ് തീരുമാനം

Samayam Malayalam 7 Nov 2018, 11:14 pm
പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഒന്നരക്കോടി ആളുകളുടെ ഒപ്പു ശേഖരിച്ചു രാഷ്ട്രപതിക്കു നൽകാൻ ശബരിമല കർമ സമിതി. ഇതിനായി ഒപ്പു ശേഖരണം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. സുപ്രീംകോടതി റിവ്യുഹർജി പരിഗണിക്കുന്ന 13ന് മുൻപു വിശ്വാസികളിൽനിന്ന് ഇത്തരത്തിൽ ഒപ്പുശേഖരണം പൂര്‍ത്തിയാക്കി നൽകാനാണ് തീരുമാനമെന്നാണറിയുന്നത്.
Samayam Malayalam sabarimala


11നും 12നും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല വിശ്വാസ സംരക്ഷണ സദസ് നടക്കുന്നുണ്ട്. ഓരോ പരിപാടിക്കും സ്ത്രീകളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം. കുറഞ്ഞത് 25000 പേരെയെങ്കിലും പങ്കെടുപ്പിച്ച് വൻ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നാണ് കർമ സമിതിയോടു ആർഎസ്എസ് നേതൃത്വം നിർദേശിച്ചിരിക്കുന്നതെന്ന് സമിതിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അതേസമയം 13ന് വിധി എതിരായാൽ ഇപ്പോള്‍ നയിക്കുന്ന സമരം അതിതീവ്രമായി നടത്തുന്നതിലേക്ക് തിരിയാനാണ് സൂചനയെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ മണ്ഡലകാലം ആരംഭിക്കുന്നതിനുമുമ്പ് സ്ത്രീപ്രവേശനത്തിനെതിരെ ഓര്‍ഡിനൻസ് കൊണ്ടുവരുമോ എന്ന കാര്യത്തിൽ സമിതിഅംഗങ്ങള്‍ക്കിടയിൽ തന്നെ ആശങ്കയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്