ആപ്പ്ജില്ല

സാലറി ചലഞ്ച്: ശമ്പളം പിടിച്ചു വാങ്ങുന്നത് കൊള്ളയെന്ന് ഹൈക്കോടതി

സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് പണം പിടിച്ചു വാങ്ങുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Samayam Malayalam 17 Sept 2018, 3:42 pm
കൊച്ചി: പ്രളയശേഷം കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രൂപീകരിച്ച 'സാലറി ചലഞ്ച്' നിർബന്ധിത കൊള്ളയാകരുതെന്ന് ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് പണം പിടിച്ചു വാങ്ങുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Samayam Malayalam kerala high court


സാലറി ചലഞ്ച് കൊണ്ട് മുഖ്യമന്ത്രി ഉദ്ദേശിച്ചത് ശമ്പളം നൽകുക എന്ന് മാത്രമാണ്. ഇതിന്റെ പേരിൽ നിർബന്ധിത പിരിവ് നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നിർബന്ധിതമായി ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകണമെന്ന സർക്കാർ നിലപാട് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. സാലറി ചലഞ്ചിനെ എതിർത്ത് സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പിട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും വലിയ വിവാദമായിരുന്നു. തുടർന്ന്, ക്ഷമാപണം നടത്തിയ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം സർക്കാർ പിൻവലിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്