ആപ്പ്ജില്ല

ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്ക്

ആര്‍ബി ഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി പറ‍ഞ്ഞു.

TNN 4 Apr 2017, 3:18 pm
തിരുവനന്തപുരം: നോട്ടു പ്രതിസന്ധി രൂക്ഷമായതു കാരണം ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പല ട്രഷറികളിലും പണമില്ലെന്നും മന്ത്രി വ്യക്തമാക്കി. തിര‍ഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കുന്ന റിസര്‍വ്വ് ബാങ്ക് കേരളത്തിനെ അവഗണിക്കുകയാണ് ചെയ്യുന്നത്.
Samayam Malayalam salary pension to be delayed due to cash crunch isaac
ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്ക്


സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ലെന്നും ആര്‍ബി ഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി പറ‍ഞ്ഞു. ശമ്പളവും പെന്‍ഷനും നല്‍കണമെങ്കില്‍ കുറ‍ഞ്ഞത് 1200 കോടിയെങ്കിലും ആവശ്യമായി വരും.

കേന്ദ്രം ഇൗ വിഷയത്തില്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ലക്ഷണക്കണക്കിന് ജീവനക്കാര്‍ ബുദ്ധിമുട്ടിലാവുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫിനാന്‍സ് സെക്രട്ടറി ആര്‍ബിഐയ്ക്ക് എഴുതിയിട്ടുണ്ടെന്നും തോമസ് എെസക് പറഞ്ഞു.

Salary, pension to be delayed due to cash crunch: Isaac

Finance Minister Thomas Isaac said on Tuesday that the government will not be able to disburse salary and pension to employees through the treasuries .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്