ആപ്പ്ജില്ല

'ബില്ല് തരൂ അത് ഞങ്ങളുടെ അവകാശം' പ്രചാരണ പരിപാടി തുടങ്ങി

ഒരു സാധനം വാങ്ങുമ്പോള്‍ ഉപഭോക്താവ് നല്‍കുന്ന വില നികുതി കൂടി ഉള്‍പ്പെടുന്ന തുകയായതിനാല്‍ ഏതൊരു പര്‍ച്ചേസിനും ബില്‍ ലഭിക്കു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

TNN 10 Sept 2016, 10:44 am
'ബില്ല് തരൂ അത് ഞങ്ങളുടെ അവകാശം' എന്ന പേരില്‍ വാണിജ്യ നികുതി വകുപ്പിന്‍റെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ബില്‍ വാങ്ങുന്നതിന്‍റെയും കൊടുക്കുന്നതിന്‍റെയും പ്രാധാന്യംപ്രചരിപ്പിക്കുന്നതിന്‍റെ
Samayam Malayalam sales tax department campaign kerala
'ബില്ല് തരൂ അത് ഞങ്ങളുടെ അവകാശം' പ്രചാരണ പരിപാടി തുടങ്ങി

ഭാഗമായാണ് പുതിയ പരിപാടി. ഇതിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചാരണം തിരുവനന്തപുരത്ത് വാണിജ്യ നികുതി ജോയിന്‍റ് കമ്മീഷണര്‍ എന്‍ തുളസീധരന്‍ പിള്ള ഫ്ളാഗ് ഓഫ് ചെയ്തു.

ഒരു സാധനം വാങ്ങുമ്പോള്‍ ഉപഭോക്താവ് നല്‍കുന്ന വില നികുതി കൂടി ഉള്‍പ്പെടുന്ന തുകയായതിനാല്‍ ഏതൊരു പര്‍ച്ചേസിനും ബില്‍ ലഭിക്കു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ വ്യാപാരികളില്‍ നിന്നും ബില്‍ നിര്‍ബന്ധമായും ചോദിച്ച്‌ വാങ്ങണമെന്ന സന്ദേശമാണ് വാണിജ്യ നികുതി വകുപ്പ് ഇതിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്